Posts

Showing posts from October, 2018

ശബരിമല

.ശബരിമല ഇതുവരെ സമാധാനത്തിന്റെയും മതസൗഹാർദ്ധത്തിന്റെയും പ്രതീകമായിരുന്നു' പക്ഷെ ആർകൊക്കയോ ഇവിടങ്ങളിൽ അശാന്തിയുടെ വിത്തിടാൻ വെമ്പൽ കൊള്ളുന്ന ഒരു സ്ഥിതി വിശേഷമാണ് ഇന്ന് നമുക്ക് കാണാൻ കഴിയുന്നത് 'ഇതെങ്ങിനെ സംഭവിച്ചു. നാം ഓരോരുത്തരും ചിന്തിക്കേണ്ടതാണ്. മുൻപൊരിക്കലും ഞങ്ങൾ സ്ത്രീകൾക്ക് മല കയറണമെന്ന് പറഞ്ഞ് ഒരു സമരമുഖവും ഇന്ത്യയിലൊരിടത്തും ഒരു വാർത്തയും ഉണ്ടായിട്ടില്ല. അങ്ങിനെയൊരു സമരത്തിലൂടെയാണ് ഈ ഒരു സ്ഥിതിയിൽ എത്തിയിരുന്നെങ്കിൽ നമുക്ക് അൽപ്പം ആശ്വാസം ഉണ്ടായേനെ! ഇവിടെ ഉണ്ടായത് അതല്ല മറിച്ച്, എവിടെയോ, ഒരു നിഗൂഢതയിൽ നിന്ന് ഉയർന്നു വന്ന ഒരാശയം: യഥാർത്തത്തിൽ സ്ത്രീ സമൂഹത്തിൽ നിന്ന് ഇങ്ങിനെ ഒരാശയം സമൂഹത്തിൽ പ്രചരിപ്പിക്കാൻ, അല്ലങ്കിൽ ഉയർന്നു വന്നു എന്ന് പറയാൻ കഴിയുമോ? ഇവിടെയാണ് നമ്മുടെ രാജ്യത്ത് അസമാധാനത്തിന്റെ വക്താക്കൾ ആരാണ് എന്ന് ചിന്തിക്കേണ്ടത് ഇനിയും ഈ നിഗൂഢതയിൽ ഒളിച്ചിരിക്കുന്നവരെ നാം തിരിച്ചറിഞ്ഞില്ലെങ്കിൽ, നാനാത്വത്തിൽ ഏകത്വം എന്ന യാഥാർത്ത്യത്തിനു പകരം ഉണ്ടാവുന്ന അവസ്ഥ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്ത്യാ മഹാരാജ്യത്ത് ഈ ഒരവസ്ഥ നിലനിൽക്കുന്നതു തന്നെ സനാതന സംസ്കാരം ഉള്ളതുകൊണ്ടാണ്